Thursday, August 12, 2010

ടൊയോട്ടയും ഇറാനെ കയ്യൊഴിയുന്നു

ഇപ്പോള്‍ അത്യാവശ്യം എല്ലാവര്‍ക്കും ഒരു കാര്യം മനസിലായി കാണുമായിരിക്കും. സ്വന്തം ആയിട്ട് എന്തെങ്ങിലും ഉണ്ടെങ്കില്‍ കൊള്ളാംഅല്ലെങ്ങില്‍ ഗോപി വരക്കും എന്ന്.അമേരിക്കയുടെ പുതിയ തമാശ ഇറാനിലേക്ക് ഉള്ള ടൊയോട്ട കയറ്റുമതി തടയുന്നു.
ഇറാനിലേക്കുള്ള വാഹന കയറ്റുമതി ടയോട്ട അവസാനിപ്പിച്ചു. അമേരിക്കയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ്‌ കയറ്റുമതി അവസാനിപ്പച്ചതെന്നാണ്‌ സൂചന. ഇറാന്റെ ആണവ പരിപാടികളില്‍ പ്രതിക്ഷേധിച്ചാണ്‌ ഇത്‌.
കാറുകള്‍ കൂട്ടത്തോടെ തിരിച്ചുവിളിക്കേണ്ടിവരുന്ന ഇപ്പോഴത്തെ സാഹചരയത്തില്‍ അമേരിക്കയെ പിണക്കാന്‍ ടയോട്ട ആഗ്രഹിക്കുന്നില്ല. അതുകൊണ്ടുതന്നെ അവരുടെ ആവശ്യപ്രകാരം ഇറാനെ കൈയൊഴിയുകയാണ്‌ ടയോട്ടചെയ്യുന്നത്‌. ജപ്പാനിലെ മറ്റ്‌ വാഹന നിര്‍മാണ കമ്പനികളും വരും ദിവസങ്ങളില്‍ ടയോട്ടയുടെ പാത പിന്തുടരുമെന്നാണ്‌ കരുതപ്പെടുന്നത്‌.
സ്വന്തം ആയിട്ട് ഒരു പാണ്ടി ലോറി എങ്കിലും വികസിപ്പിച്ചില്ലെങ്ങില്‍ മറ്റു രാജ്യങ്ങളുടെ ഗതിയും ഇത് തന്നെ ആയിരിക്കും.

ദൈവമേ നമ്മുക്ക് ഒരു ടാറ്റാ എങ്ങിലുമുണ്ട് അവര്‍ക്കോ ???????????????

No comments: