Monday, October 11, 2010

നിമിഷങ്ങള്‍....


ഫെനില്‍
അന്ന് എനിക്ക് മാത്രമായിട്ടുള്ള നിലാവായിരുന്നു........
ഈ നിലവില്‍ ഞാന്‍ എന്നെ തന്നെ പതുക്കെ മനസിലാക്കാന്‍ ശ്രമിക്കുകയായിരുന്നു.
എന്നെ മറന്ന ഈ മണ്ണിലേക്ക് ആരോക്കെയായി എത്തി പെടാനുള്ള അന്നത്തെ ആവേശം ഒക്കെ ഇന്ന് എല്ലാം ഓര്‍മ്മകള്‍ മാത്രം
ഇന്നെനിക്ക് എന്താണ് സംഭവിച്ചത് എനിക്ക് തന്നെ മനസിലാകുന്നില്ല.
ഒരിക്കല്‍ മറക്കുവാന്‍ ആഗ്രഹിച്ച എല്ലാ കാര്യങ്ങളും എന്റെ മുന്നിലേക്ക്‌ ഒന്നൊഴിയാതെ തെളിഞ്ഞു വരുന്നു. നാടിനെ മറന്നതും ശാലിനിയെ കാണാന്‍ കൂട്ടാക്കാഞ്ഞതും എല്ലാം. എനിക്ക് അന്ന് അവളെ രക്ഷിക്കാമായിരുന്നു പഷേ എന്തോ അന്ന് അത് ചെയ്തില്ല.
ഇന്ന് ഇനി ഞാന്‍ അതിനെ കുറിച്ച് ഓര്‍ത്തിട്ടു എന്നാ ചെയ്യാനാ......
അന്ന് ഞാന്‍ ഒന്ന് മനസ്സ് വച്ചിരുന്നെങ്ങില്‍ അവളെങ്ങിലും...........എന്ത് പറയാനാ ഞാന്‍ ഒരിക്കലും നന്നാകില്ല അല്ലെ ......എന്റെ മനസും അത് തന്നെ പറയുന്നു. ജീവിതം ഒരു ചോദ്യചിഹ്നം ആയിട്ടു നില്‍ക്കുമ്പോള്‍ ആര് ഇതൊക്കെ നോക്കും അല്ലെ.....ആണോ എനിക്കറിയില്ല .....എനിക്ക് പിന്നെ എന്തറിയാം.സ്നേഹിച്ചു വഞ്ചിക്കുന്ന ഒരു കാലമാടന്‍ അല്ലെ.....അതോ അവള്‍ തന്നോട് എന്തോ ഒന്ന് ഒളിപ്പിക്കുന്നത് പോലൊരു തോന്നലില്‍ നിന്നയിരുന്നോ ആ അകല്‍ച്ച....ഒരിക്കലും അടുക്കാനാവാത്ത അകല്‍ച്ച .ഇനി എന്തിനാണ് ജീവിതം എന്ന് തോന്നിയ നിമിഷങ്ങള്‍ ഞാനായിട്ട് വരുത്തിയ .....നിമിഷങ്ങള്‍ ആര്‍ക്കോ വേണ്ടി വരുത്തിവച്ച നിമിഷങ്ങള്‍......എവിടെക്കെങ്ങിലും പോയിമറയാന്‍ ആഗ്രഹിച്ച നിമിഷങ്ങള്‍.....
എന്തിനു വേണ്ടി....ഞാന്‍ അത് ചെയ്തു. ആര്‍ക്കു വേണ്ടി.........
സ്വാര്‍ത്ഥതാല്പര്യങ്ങള്‍ .....എന്റെയോ അവളുടെയോ?
ഒരിക്കല്‍ അവനാരായിരുന്നു എന്ന എന്തെ ചോദ്യം ഒരുചിരിയിലോതുക്കി എന്നെ എന്നിലേക്ക്‌ ഒതുക്കിയ നിമിഷങ്ങള്‍.അന്നായിരുന്നു എല്ലാത്തിന്റെയും  തുടക്കം...അത് തന്നെയായി എല്ലാത്തിന്റെയും ഒടുക്കവും.
ഞാന്‍ ചെയ്തത് ശെരിയായി എന്ന് തോന്നിപ്പിച്ച നിമിഷം അവളുടെ കല്യാണ വാര്‍ത്ത‍ എന്നോട് അവള്‍ പറയുമ്പോഴാണ് ...
അന്ന് എനിക്കി മനസിലായി അവന്‍ ആരായിരുന്നു അവള്‍ക്കെന്ന്‍.........ഞാന്‍ ഒരു വിഡ്ഢിഅതെ അത് തന്നെ.....പഷേ ഇന്ന് എനിക്ക് എന്ത് പറ്റി.....എന്നെ മറന്ന പേകിനാവുകള്‍  ഇന്നെന്റെ മനസ്സ് കീറി മുറിക്കുന്നത് ........
അവള്‍ ഇന്ന് എന്നെ വിളിച്ചായിരുന്നു .......
ഇനി എന്തിനുള്ള പുറപ്പാടു ആയിരിക്കുമോ ആവോ?

Thursday, August 19, 2010

പി ഡി പി സ്വാമികള്‍


ആരെങ്കിലും എപ്പോഴെങ്ങിലും ശ്രദ്ധിച്ചു കാണുമോന്ന് അറിയില്ല.പൂന്തുറ സിറാജ് എപ്പോള്‍ TV യില്‍  വന്നാല്‍ അപ്പോള്‍ കാണും കൂടെ ഒരു സ്വാമി. അപ്പോള്‍ മുതല്‍ ഒരു സംശയം മുസ്ലിമുകളുടെ ഇടയിലും ഒരു സ്വാമിയോ? നസ്രാണികളുടെ ഇടയിലെ പൂജാരിയെപോലെ ..........
ചുമ്മാ ഒന്ന് search  ചെയ്തു നോക്കിയതാ ആരാ ഈ പഹയന്‍ എന്ന് ഒന്ന് അറിയണമല്ലോ.................
വര്‍ക്കല രാജ് .............ആള് പുലിയാണ് കേട്ടോ PDP സ്റ്റേറ്റ് വൈസ് ചെയര്‍മാന്‍ ആണ് കഷി. പാര്‍ട്ടി തുടങ്ങിയ കാലം മുതലേ കപ്പലില്‍ കയറിയ ആളാണ്.അതായത് ഏകദേശം ഒരു പതിനെട്ട് വര്‍ഷം ആയി ഈ കപ്പലില്‍ കയറിയിട്ട്.
വര്‍ക്കല രാജ് ഒരു പൂജാരിയുടെ മകനയിട്ട്‌ വര്‍ക്കലയില്‍ ലാന്‍ഡ്‌ ചെയ്ത ആളാണ്. അതായത് ആള് ഒരു ബ്രാഹ്മിന്‍ ആണെന്ന്.
മറ്റുള്ളവര്‍ കണ്ടു പഠിക്കട്ടെ കേരളത്തിലെ മത സൌഹാര്‍ദം 

Thursday, August 12, 2010

ടൊയോട്ടയും ഇറാനെ കയ്യൊഴിയുന്നു

ഇപ്പോള്‍ അത്യാവശ്യം എല്ലാവര്‍ക്കും ഒരു കാര്യം മനസിലായി കാണുമായിരിക്കും. സ്വന്തം ആയിട്ട് എന്തെങ്ങിലും ഉണ്ടെങ്കില്‍ കൊള്ളാംഅല്ലെങ്ങില്‍ ഗോപി വരക്കും എന്ന്.അമേരിക്കയുടെ പുതിയ തമാശ ഇറാനിലേക്ക് ഉള്ള ടൊയോട്ട കയറ്റുമതി തടയുന്നു.
ഇറാനിലേക്കുള്ള വാഹന കയറ്റുമതി ടയോട്ട അവസാനിപ്പിച്ചു. അമേരിക്കയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ്‌ കയറ്റുമതി അവസാനിപ്പച്ചതെന്നാണ്‌ സൂചന. ഇറാന്റെ ആണവ പരിപാടികളില്‍ പ്രതിക്ഷേധിച്ചാണ്‌ ഇത്‌.
കാറുകള്‍ കൂട്ടത്തോടെ തിരിച്ചുവിളിക്കേണ്ടിവരുന്ന ഇപ്പോഴത്തെ സാഹചരയത്തില്‍ അമേരിക്കയെ പിണക്കാന്‍ ടയോട്ട ആഗ്രഹിക്കുന്നില്ല. അതുകൊണ്ടുതന്നെ അവരുടെ ആവശ്യപ്രകാരം ഇറാനെ കൈയൊഴിയുകയാണ്‌ ടയോട്ടചെയ്യുന്നത്‌. ജപ്പാനിലെ മറ്റ്‌ വാഹന നിര്‍മാണ കമ്പനികളും വരും ദിവസങ്ങളില്‍ ടയോട്ടയുടെ പാത പിന്തുടരുമെന്നാണ്‌ കരുതപ്പെടുന്നത്‌.
സ്വന്തം ആയിട്ട് ഒരു പാണ്ടി ലോറി എങ്കിലും വികസിപ്പിച്ചില്ലെങ്ങില്‍ മറ്റു രാജ്യങ്ങളുടെ ഗതിയും ഇത് തന്നെ ആയിരിക്കും.

ദൈവമേ നമ്മുക്ക് ഒരു ടാറ്റാ എങ്ങിലുമുണ്ട് അവര്‍ക്കോ ???????????????

ഒന്നും ഇല്ലാതെ

ഒരുപാട് നാളായി എന്തെങ്ങിലും ഒക്കെ എഴുതണമെന്നു ഉണ്ട്
പഷെ ഒന്നിനും ഒരു moodu കിട്ടുന്നില്ല